പയ്യോളി: എസ് എസ് എൽ സി വിദ്യാർഥികൾക്കായി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും ഇരിങ്ങൽ നളന്ദ ഗ്രന്ഥലയവും സംയുക്തമായി ‘അയൽപക്ക പഠന കേന്ദ്രം’ ആരംഭിച്ചു.
പ്രധാന അധ്യാപകൻ പി സൈനുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാംഗം മഞ്ജുഷ ചെറുപ്പനാരി അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം അബ്ദുറഹിമാൻ, എ ജയലക്ഷ്മി, എം സുമേഷ്, എ ടി രഞ്ജിത്ത്,
വിജീഷ് ചാത്തോത്ത്, ടി ശ്രീഷ്മ പ്രസംഗിച്ചു. ഗ്രന്ഥാലയം സെക്രട്ടറി രാജേഷ് കൊമ്മണത്ത് സ്വാഗതവും ഒ എൻ സുജീഷ് നന്ദിയും പറഞ്ഞു.
ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ക്ലാസുകൾ ഫിസിക്സ് ക്ലാസോടെയാണ് ആരംഭിച്ചത്.
അരുൺ പുതിയോട്ടിൽ ക്ലാസ്സ് കൈകാര്യം ചെയ്തു.
Discussion about this post