
കൊയിലാണ്ടി: നെഹ്റു യുവ കേന്ദ്ര പന്തലായനി ബ്ലോക്കും കെ എഫ് എ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് കുറുവങ്ങാടും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്ക് ലെവൽ വോളിബോൾ, ബാഡ്മിന്റൺ, ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു.
മത്സരത്തിൽ വോളിബോൾ ടൂർണമെൻ്റിൽ യുണൈറ്റഡ് ക്ലബ്ബ് പന്തലായനി വിജയികളായി. കെ എഫ് എ കുറുവങ്ങാട് റണ്ണേഴ്സ് ആയി.

ബാഡ്മിന്റൺ മൽസരത്തിൽ കൃഷ്ണൻ മേനോൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വിന്നേഴ്സും ഗ്രാമദീപം ചേലിയ റണ്ണേഴ്സുമായി. ബാഡ്മിൻ്റൺ മത്സരത്തിൻ്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ വത്സരാജ് നിർവഹിച്ചു.

ഫുട്ബോൾ മത്സരത്തിൽ ശ്രാവണം കഞ്ഞിലശ്ശേരി വിന്നേഴ്സും ഫിഷർമാൻ എഫ് സി റണ്ണേഴ്സുമായി. ഫുട്ബോൾ മത്സരം മുൻ മഹാരാഷ്ട്ര ഫുട്ബോൾ താരവും, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ക്യാപ്റ്റനുമായ ഋഷിദാസ് കല്ലാട് ഉദ്ഘാടനം ചെയ്തു.

മത്സര വിജയികൾക്കുള്ള സമ്മാനദാനം ഭാരതീയ ദളിത് പുരസ്കാര ജേതാവ് എസ് എൻ ഡി എസ് ദേശിയ അധ്യക്ഷ ഷൈജ കൊടുവള്ളി നിർവഹിച്ചു. നാഷണൽ യൂത്ത് കോർഡിനേറ്റർ ബി എച്ച് അജയ്ദാസ്, കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ വത്സരാജ്, ഫുട്ബാൾ വിനോദ്, വി ടി സുരേന്ദ്രൻ പ്രസംഗിച്ചു.

Discussion about this post