ന്യൂഡൽഹി: പിജി നീറ്റ് പരീക്ഷ മാറ്റണമെന്ന ഒരുസംഘം വിദ്യാർഥികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ഇതോടെ മുൻനിശ്ചയപ്രകാരം മേയ് 21ന് തന്നെ നീറ്റ് പരീക്ഷ നടക്കും.
കഴിഞ്ഞ വർഷത്തെ കൗണ്‍സിലിംഗ് ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും അതിനാൽ രണ്ടു മാസത്തേയ്ക്ക് എങ്കിലും പരീക്ഷ നീട്ടിവയ്ക്കണമെന്നുമായിരുന്നു ഹർജിക്കാരായ വിദ്യാർഥികളുടെ ആവശ്യം. കുറച്ചു വിദ്യാർഥികൾക്കായി രണ്ടു ലക്ഷത്തോളം പേർ എഴുതുന്ന പരീക്ഷ മാറ്റേണ്ടതില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
പരീക്ഷ നീട്ടിവയ്ക്കുന്നത് രാജ്യത്ത് ഡോക്ടർമാരുടെ ക്ഷാമം സൃഷ്ടിക്കുമെന്നും നിലവിൽ തന്നെ എണ്ണം കുറവാണെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. പരീക്ഷ മാറ്റിവയ്ക്കുന്നത് അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്.
Discussion about this post