കൊല്ലം: നീണ്ടകരയില്‍ 3 മീനുകള്‍ ലേലത്തില്‍ പോയത് രണ്ടേകാല്‍ ലക്ഷം രൂപയ്ക്ക്. വൈദ്യശാസ്ത്ര രംഗത്ത് നിരവധി ഉപയോഗങ്ങളുള്ള ഘോല്‍ ഫിഷാണ് മത്സ്യത്തൊഴിലാളികല്‍ക്ക് ലഭിച്ചത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ വിലയുള്ള മത്സ്യമാണിത്. കടല്‍ സ്വര്‍ണം എന്നറിയപ്പെടുന്ന ഈ മത്സ്യം കേരളത്തിലെ ചില തീരങ്ങളില്‍ പടത്തിക്കോരയെന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ മാസം ആലപ്പാട് നിന്നും മത്സ്യബന്ധനത്തിന് പോയവര്‍ക്കും ഘോല്‍ മത്സ്യത്തെ ലഭിച്ചിരുന്നു.
കടല്‍ സ്വര്‍ണം എന്നറിയപ്പെടുന്ന ഘോല്‍ മത്സ്യമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഭാഗ്യം കൊണ്ടുവന്നത്. കേരളത്തിലെ ചില തീരങ്ങളില്‍ പടത്തക്കോരയെന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്. വൈദ്യശാസ്ത്ര രംഗത്തെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഘോല്‍ മത്സ്യം ഉപയോഗിക്കാറുണ്ട്. കൊളാജന്‍ കൂടുതല്‍ അടങ്ങിയ മത്സ്യത്തിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ ഡിമാന്റാണുള്ളത്. പ്രോട്ടോണിബിയ സിസ്‌കാന്തസ് എന്നാണ് ഇതിന്റെ ശാസ്ത്രിയ നാമം. മീനിന്റെ ബ്ലാഡറിനാണ് വില കൂടുതല്‍. കേരളത്തില്‍ അപൂര്‍വ്വമായാണ് ഘോല്‍ മത്സ്യത്തെ കിട്ടാറുള്ളത്.
Discussion about this post