കൊയിലാണ്ടി: ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം അന്വേഷണം വേണമെന്ന് യുവതിയുടെ ബന്ധുക്കൾ കൊയിലാണ്ടി ചെറിയ മങ്ങാട് വിനോദിൻ്റെയും, കാഞ്ചനയുടെയും മകൾ ശ്രുതി (27) ആണ് ചോമ്പാൽ കണ്ണൂക്കരയിലെ പാണ്ടികശാല വളപ്പിൽ വിപിൻ്റെ വീട്ടിൽഇന്നലെതൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഭർതൃവീട്ടിൽ പീഡനം നേരിട്ടതായി
യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ശ്രുതി മരണമടഞ്ഞിട്ടും കൊയിലാണ്ടിയിലെ വീട്ടിൽ തൊട്ടടുത്ത വീട്ടുകാരാണ് വിവരം അറിയിച്ചത്. മരിക്കുന്നതിൻ്റെ തലെ ദിവസം കമ്മൽ കാണാതായതിനെ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.വിവരം വീട്ടുകാരെ അറിയിക്കുകയും. ശ്രുതിയുടെ അമ്മ ചോമ്പാലിലെ
വീട്ടിൽ പോയെങ്കിലും, മകളെ അമ്മയോടൊപ്പം പറഞ്ഞയച്ചില്ല. ചോമ്പാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലെക്ക് മാറ്റിയിട്ടുണ്ട്. മരണമടഞ്ഞ ശ്രുതിക്ക് ഒരു മകളുണ്ട് ദുർഗ്ഗാലക്ഷ്മി.
Discussion about this post