തൃശൂർ: നടി നവ്യ നായരെ ഗുരുവായൂർ നഗരസഭയുടെ ശുചിത്വ അംബാസിഡറായി തെരഞ്ഞെടുത്തു. ‘ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂർ’ പദ്ധതിയുമായി ബന്ധപ്പെട്ട് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയുടെ തീരുമാനം. ഇന്ന് ചേർന്ന യോഗത്തിലാണ് നഗരസഭ കൗൺസിൽ ഏകകണ്ഠമായി നവ്യയുടെ പേര് പ്രഖ്യാപിച്ചത്.
നഗരസഭയുടെ ശുചിത്വ പരിപാലന പ്രവർത്തനങ്ങളെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ പ്രചരണത്തിനുമായാണ് നവ്യ നായരെ ശുചിത്വ അംബാസിഡറായി തെരഞ്ഞെടുത്തത്. ‘ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂർ’ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും, പൊതുജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.
Discussion about this post