മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്കിന്റെ ഇഡി കസ്റ്റഡി ഈമാസം ഏഴുവരെ നീട്ടി.. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ഹവാല ബന്ധമുണ്ടെന്ന ആരോപണത്തില്‍ കഴിഞ്ഞ ഫെബ്രുവരി 23നാണ് നവാബിനെ അറസ്റ്റ് ചെയ്തത്. തെക്കന്‍ മുംബൈയിലെ ഇ ഡി ഓഫിസില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡി കാലാവധി കഴിയുന്നതിനാൽ വ്യാഴാഴ്ച മാലിക്കിനെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. ഇ ഡിയുടെ ആവശ്യപ്രകാരം കസ്റ്റഡി ഏഴുവരെ നീട്ടിനല്‍കി.
ദാവൂദ് ഇബ്രാഹിമിനെതിരെയും കൂട്ടാളികള്‍ക്കെതിരെയും ദേശീയ അന്വേഷണ ഏജന്‍സി എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഇ ഡിയുടെ കേസെടുക്കൽ.
ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ അനധികൃത സ്വത്തുക്കള്‍ തുച്ഛ വിലക്ക് മാലിക് വാങ്ങിയതായും ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുമായി ഭൂമി ഇടപാട് നടത്തിയതെന്നുമാണ് ഇ ഡിയുടെ കണ്ടെത്തൽ.
Discussion about this post