കോട്ടയം: നട്ടാശ്ശേരിയിൽ വൻ പ്രതിഷേധം. നട്ടാശ്ശേരി കുഴിയാലിപ്പടിയിൽ സിൽവർലൈൻ സർവേ പുനരാരംഭിച്ചതിനു പിന്നാലെ സ്ഥാപിച്ച കല്ലുകൾ പിഴുതെടുത്ത് നാട്ടുകാർ. രാവിലെതന്നെ സ്ഥലത്തെത്തിയ അധികൃതർ 12 സർവേ കല്ലുകൾ സ്ഥാപിച്ചതിനു പിന്നാലെയാണു പ്രതിഷേധം അരങ്ങേറിയത്.
മതിയായ രേഖകൾ ഇല്ലാതെ കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ച നാട്ടുകാർ, കൗൺസിലർമാരുടെ നേതൃത്വത്തിലാണു സർവേ കല്ലുകൾ പിഴുതുമാറ്റിയത്. പിഴുതുമാറ്റിയ അതിരടയാള കല്ല് പ്രതിഷേധക്കാർ വില്ലേജ് ഓഫീസിലേക്ക് കൊണ്ടുപോയി. കല്ല് വില്ലേജ് ഓഫീസിനു മുന്നിൽ സ്ഥാപിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
Discussion about this post