
നന്തി ബസാർ: ദേശീയ സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി തിക്കോടി മൈകൊ പാലിയേറ്റീവ് ആഭിമുഖ്യത്തിൽ പ്രവർത്തന പരിധിയിലെ കിടപ്പ് രോഗികൾക്ക് ആവശ്യമായ “പരിചരണ കിറ്റ് ” വിതരണം ചെയ്തു. പി ടി കെ ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു.

തിക്കോടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി ഷക്കീല സാന്ത്വനപരിചരണ ദിന സന്ദേശം നൽകി. കെ പി കരീം അധ്യക്ഷത വഹിച്ചു. മണലിൽ അബ്ദുൽ കരീം, പുതുക്കുടി ലത്തീഫ്, സാജിദ് സജ, ഇ കെ മുഹമ്മദ് മാസ്റ്റർ, റിയാസ് എരവത്ത്, റഷീദ സമദ് പ്രസംഗിച്ചു.
പി ഹാഷിം സ്വാഗതവും ഫാത്തിമ ശുഹൈബ് നന്ദിയും പറഞ്ഞു.

Discussion about this post