വടകര: ദേശീയപാത വികസനം അതിവേഗം പുരോഗമിക്കവേ വടകരയിൽ, ദേശീയ പാതയോട് ചേർന്ന് പുതിയ പാത തുറന്നു. പുതുപ്പണം പാലോളിപ്പാലത്ത് പുതിയതായി നിർമിക്കുന്ന പാലം പകുതി പൂർത്തിയായതോടെയാണ് ഗതാഗതം ഇതുവഴി തിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്.
വാഹനങ്ങൾ പുതിയ പാത വഴി കടത്തിവിട്ടു തുടങ്ങിയതോടെ പഴയ ദേശീയപാത പൊളിച്ചുതുടങ്ങി. രണ്ടര കിലോമീറ്റർ ഭാഗത്തുള്ള വികസന പ്രവർത്തനങ്ങളാണ് ഈ ഭാഗത്ത് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. ചീനംവീട് യു.പി സ്കൂൾ മുതൽ അരവിന്ദ്ഘോഷ് റോഡ് വരെയുള്ള ഭാഗമാണ് ഉയർത്തി കോൺക്രീറ്റ് ചെയ്ത് പുതിയ റോഡ് നിർമ്മിച്ചിരിക്കുന്നത്. മൂരാട് പാലം മുതൽ പാലോളിപ്പാലംവരെ ആറുവരിപ്പാത പൂർണമായും കോൺക്രീറ്റ് ചെയ്താണ് നിർമ്മിക്കുന്നത്.
Discussion about this post