പയ്യോളി: മൂരാട് ഓയിൽ മില്ലിൽ പൊടിശല്യം രൂക്ഷമാകുന്നു. ദേശീയപാതാ വികസന പ്രവൃത്തിയുടെ ഭാഗമായി അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള റോഡിൻ്റെ ഒരു ഭാഗം അടച്ച് ഗതി തിരിച്ചുവിടുന്നതാണ് പൊടിശല്യം അതിരൂക്ഷമായത്. പൊടിശല്യം കാരണം പ്രദേശ വാസികളും കച്ചവടക്കാരും യാത്രക്കാരും ഒരുപോലെ വലയുകയാണ്.
മൂരാട് ഓയിൽ മിൽ ജംഗ്ഷനിലാണ് അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പുരോഗമിക്കുന്നത്. ഇതിൻ്റെ ഭാഗമായി കിഴക്ക് ഭാഗത്ത് റോഡ് പകുതി അടച്ചു. തുടർന്ന് പടിഞ്ഞാറ് ഭാഗത്ത് പുതിയ റോഡിനായി ഒരുക്കിയ സ്ഥലത്തു കൂടെ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.
ഇതോടെ ദേശീയ പാതയിലെ നിലയ്ക്കാത്ത വാഹന പ്രവാഹം മൂരാട് ഓയിൽ മിൽ ഭാഗത്തെ ഏത് സമയവും കനത്ത പൊടിയിലാഴ്ത്തി. പൊടിപടലമുയരുന്നത് കാഴ്ചയെ ബാധിക്കുകയും മുന്നിൽ വരുന്ന വാഹനങ്ങളെ കാണാനാകാതെ അപകടങ്ങളുണ്ടാകുന്നതും സാധാരണയാണ്. കനത്ത പൊടി ശ്വസിച്ച് മാരകരോഗങ്ങൾക്കടിമയാകുമോയെന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാർ.ഒരു വാഹനം കടന്നു പോയാൽ മിനുട്ടുകളോളം പൊടിപടലം അന്തരീക്ഷത്തിൽ തങ്ങിനിൽക്കും, ഇടവിടാതെ പോയാലുള്ള അവസ്ഥയെന്താവും, പൊടി വിഴുങ്ങുക എന്നത് തന്നെ…
Discussion about this post