പയ്യോളി: ദേശീയ പാത യാഥാർഥ്യമാവുന്നതോടെ വിഭജിക്കപ്പെടാമായിരുന്ന പയ്യോളിക്ക് പരിഹാരമായി എലിവേറ്റെഡ് ഹൈവേയും സമീപ പ്രദേശങ്ങളായ അയനിക്കാട്ടും പെരുമാൾപുരത്തും അടിപ്പാതയും അനുവദിക്കുന്നതിനായി പ്രയത്നിച്ച ഡോ. പി ടി ഉഷ എം പിക്ക് ബി ജെ പി പയ്യോളി മണ്ഡലം കമ്മറ്റിയുടെ അഭിനന്ദനം അറിയിച്ചു.

മണ്ഡലം പ്രസിഡൻ്റ് എ കെ ബൈജു, കെ സി രാജീവൻ, കെ എം ശ്രീധരൻ, അംബിക ഗിരിവാസൻ, രവി പറമ്പത്ത്, ടി പ്രദീപൻ, വിനീഷ് കുറിഞ്ഞിതാര എന്നിവർ പങ്കെടുത്തു.


Discussion about this post