പയ്യോളി: ഇന്നലെ പെയ്ത കനത്ത മഴയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്വിമയുടെ റീഹാസ് വീട്ടിൽ വെള്ളം കയറി. റോഡിൽ നിന്നും ചെളിയും വെളളവും വീട്ടുപറമ്പിലേക്ക് ഒഴുകിയെത്തിയത് കാരണം പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ മുറ്റത്തും അടുക്കള ഭാഗത്തും വെള്ളം കെട്ടി നിൽക്കുകയാണ്.

അശാസ്ത്രീയമായ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായാണ് വെള്ളം കയറിയത്. ഫാത്വിമയുടെ വീടിന് സമീപത്തായി, പെരുമാൾപുരത്ത് ഡ്രെയിനേജിന് വേണ്ടി എടുത്ത ആഴത്തിലുള്ള കുഴിയും അപകട ഭീഷണിയുയർത്തുകയാണ്. ദിവസങ്ങൾക്ക് മുമ്പ് തന്നെ റോഡ് സൈഡിൽ ഡ്രെയിനേജിന് വേണ്ടി കുഴിയെടുത്തുവെങ്കിലും മറ്റ് പ്രവൃത്തികളൊന്നും ഇവിടെ നടക്കുന്നില്ല.


Discussion about this post