പൂനെ: രാജ്യം ഒന്നായി കൊവിഡ് കാലത്തെ നേരിട്ടതുപോലെ വിജയകരമായി യുക്രെയിനിലെ ഒഴിപ്പിക്കൽ നടത്താനും ഇന്ത്യക്കായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ രാജ്യങ്ങൾ പോലും യുക്രെയിനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ പാടുപെടുമ്പോൾ അവർക്ക് പോലും കഴിയാത്ത കാര്യങ്ങൾ ഇന്ത്യ ചെയ്യുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഇന്ത്യ ഒഴിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പൂനെ സിംബയോസിസി സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മാറ്റങ്ങളുടെ മേന്മ മുഴുവൻ യുവാക്കൾക്ക് നൽകണമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രതിരോധമോ ആശ്രിതത്വമോ വേണ്ടിവന്നിട്ടില്ലാത്ത ഇപ്പോഴത്തെ തലമുറ ഭാഗ്യം ചെയ്‌തവരാണെന്നും പറഞ്ഞു.
Discussion about this post