പയ്യോളി: പാചക വാതക വില ക്രമാതീതമായി വർദ്ധിപ്പിച്ച നരേന്ദ്ര മോഡി സർക്കാറിന്റെ ജനവിരുദ്ധ നടപടിക്കെതിരെ കെ എസ് കെ ടി യു വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
പയ്യോളി പോസ്റ്റാഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം കെ എസ് കെ ടി യു ഏരിയ സെക്രട്ടറി എൻ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കെ ടി ഷീന അധ്യക്ഷത വഹിച്ചു. ഉഷ വളപ്പിൽ, എൻ കെ റീത്ത, കെ എം പ്രദീപ് കുമാർ പ്രസംഗിച്ചു. സബ് കമ്മിറ്റി കൺവീനർ കെ സിന്ധു സ്വാഗതം പറഞ്ഞു.
Discussion about this post