കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മാനവലോകത്തിന്റെ മുഴുവൻ സന്ദേശമാണെന്നും സംഘർഷങ്ങളും സംഘട്ടനങ്ങളും ഇല്ലാതാകുന്നതിന് ഗുരു സന്ദേശ പ്രചരണമാണ് ഏക പോംവഴിയെന്ന് ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എസ് ശശാങ്കൻ നിലമ്പൂർ പറഞ്ഞു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ കോഴിക്കോട് ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഗുരുധർമ്മ പ്രചരണസഭ ജില്ല പ്രസിഡണ്ട് വി ആർ ഷൈൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി പി രാമനാഥൻ ആമുഖ പ്രസംഗം നടത്തി. കേന്ദ്ര കമ്മറ്റി അംഗം അനൂപ് അർജ്ജുൻ സംഘടന കാര്യങ്ങൾ വിശധീകരിച്ചു. ജില്ല ഭാരവാഹികളായ പി എ ദേവദാസ്, കെ എം ബാബു, അഡ്വ: ശ്യാം അശോക്, കെ കെ വേലായുധൻ പ്രസംഗിച്ചു.
Discussion about this post