പയ്യോളി: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടത്തിൻ്റെ ഭാഗമായി നാരങ്ങോളി തോട് ശുചീകരിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടം ‘ഇനി ഞാൻ ഒഴുകട്ടെ’ പയ്യോളി നഗരസഭ തല ഉദ്ഘാടനം പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ നിർവഹിച്ചു.
വൈസ് ചെയർമാൻ പത്മശ്രീ പള്ളി വളപ്പിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസ്, നഗരസഭാംഗങ്ങളായ വിലാസിനി നാരങ്ങളി, വി കെ ഗിരിജ, സുജലചെത്തിൽ, എ പി റസാഖ്, ചെറിയാവി സുരേഷ് ബാബു, മിഷൻ കോഡിനേറ്റർ പി കെ പുഷ്പ, ആസൂത്രണ സമിതി അംഗം സബീഷ് കുന്നങ്ങോത്ത്,
നിധിൻ പൂഴിയിൽ, കെ ജിഷ വാർഡ് വികസ സമിതി കൺവീനർ വി കെ അഭിലാഷ്, ഹെൽത്ത് സൂപ്പർവൈസർ രതീഷ് പ്രസംഗിച്ചു.
ഹരിതസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സാനിറ്റേഷൻ വർക്കർമാർ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കാളികളായി.
Discussion about this post