മൂടാടി: ലോറിയിൽ ഇന്ധനം തീർന്നത് ഗതാഗത തടസ്സത്തിനിടയാക്കി. നന്തി പാലത്തിന് മുകളിലാണ് ചരക്ക് ലോറി ഇന്ധനം തീർന്നതിനെ തുടർന്ന് സ്റ്റാർട്ട് ചെയ്യാൻ കഴിയാതെ നിന്നു പോയത്. ഇതോടെ ദേശീയ പാതയിൽ മണിക്കൂറുകളോളം വൻ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.

ഇത്തരം സംഭവങ്ങൾ പാലത്തിന് മുകളിൽ പതിവാകുന്നതായി നാട്ടുകാർ പറയുന്നു. പലപ്പോഴും നിന്നുപോകുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റിയാണ് ഗതാഗത തടസ്സം ഒഴിവാക്കാറുള്ളത്. രാവിലെ 7 മണിക്ക് തുടങ്ങിയ ഗതാഗത തടസ്സം മൂന്ന് മണിക്കൂറിലേറെ തുടർന്നു. ഹൈവേ പോലീസും, റോഡ് സേഫ്റ്റി വിഭാഗവും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.

Discussion about this post