പയ്യോളി: നന്മ സാംസ്കാരിക വേദി ഇരിങ്ങൽ വിഷു പ്രോഗ്രാം ഏപ്രിൽ 15ന് ഉച്ചയ്ക്ക് ശേഷം ഇരിങ്ങൽ എസ് എസ് യു പി സ്കൂളിന് സമീപം നന്മ കോർണറിൽ വെച്ച് നടക്കും.
ചടങ്ങിൽ എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് തുടങ്ങിയ മത്സര പരീക്ഷകളിലെ വിജയികൾ,

കുഞ്ഞു കവയിത്രി ടി വി ഓഷിയ, മലപ്പുറം ജില്ലാ ജൂനിയർ വോളീബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ എൻ അശ്വിൻ എന്നിവരെ അനുമോദിക്കും.
തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ മത്സരങ്ങൾ അരങ്ങേറും . സമ്മാനകൂപ്പൺ നറുക്കെടുപ്പും അതോടൊപ്പം നടക്കും.

Discussion about this post