പയ്യോളി: കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾക്ക് ഇരിങ്ങലിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ഇരിങ്ങൽ നന്മ സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
ടൂറിസം ഭൂപടത്തിൽ ഇടം നേടിയ സർഗാലയ ക്രാഫ്റ്റ് വില്ലേജ്, മിനി ഗോവ എന്നറിയിപ്പെടുന്ന കൊളാവി കടപ്പുറം അഴിമുഖം, ധീര ദേശാഭിമാനി കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്മാരകം എന്നിവടങ്ങളിലേക്ക് യാത്രക്കാർക്ക് എളുപ്പം എത്തിച്ചേരാനുള്ള സ്റ്റേഷനാണ് ഇരിങ്ങലിലേത്. ഹാൾട്ടിംഗ് സ്റ്റേഷനാണെങ്കിലും നൂറുകണക്കിനാളുകൾ ആശ്രയിച്ച ജില്ലയിൽ നല്ല വരുമാനമുള്ള സ്റ്റേഷനുകളിലൊന്നാണിത്.
ഒ എൻ ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. ടി രമേശൻ, ബൈജു ഇരിങ്ങൽ, പി വി ബാബു, ഒ കെ അശോകൻ, ബിജു പുത്തുക്കാട്, ടി വി പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
ഒ എൻ പ്രജീഷ് കുമാർ സ്വാഗതവും കെ കെ ലിജീഷ് നന്ദിയും പറഞ്ഞു.
Discussion about this post