തിക്കോടി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുമ്പോൾ, ആശങ്കയോടെ തിക്കോടി പെരുമാള്‍പുരം പ്രദേശം. നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പയ്യോളി ഗവ. ഹെെസ്കൂൾ, തൃക്കോട്ടൂര്‍യു പി സ്കൂൾ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റർ, മൃഗാശുപത്രി, രണ്ട് സ്വകാര്യ ആശുപത്രികൾ,

ഭിന്നശേഷി കുട്ടികള്‍ക്കായുള്ള പ്രത്യേക സ്കൂൾ, തണല്‍ ഡയാലിസിസ് സെന്‍റർ എന്നിവ ഉള്‍പ്പെടുന്ന പെരുമാള്‍പുരത്ത് ദേശീയപാതയ്ക്ക് നിര്‍ബന്ധമായും അടിപ്പാത വേണമെന്ന ആവശ്യം ശക്തമാവുന്നു. അടിപ്പാത ആവശ്യവുമായി ബന്ധപ്പെട്ട് ജനകീയ കർമസമിതി രൂപീകരിച്ചു.
പയ്യോളി നഗരസഭ ഉപാധ്യക്ഷ സി പി ഫാത്തിമ യോഗം ഉദ്ഘാടനം ചെയ്തു.
പെരുമാള്‍പുരം ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്തംഗം ബിനു കാരോളി അധ്യക്ഷത വഹിച്ചു.

പി ടി സുബെെര്‍, ബഷീര്‍ മേലടി, രവി അമ്പാടി, സി പി സത്യനാഥന്‍, ടി ഗിരീഷ്കുമാര്‍, പി ടി ബിജുകുമാര്‍ പ്രസംഗിച്ചു.
കർമസമിതി ഭാരവാഹികളായി സി പി ഫാത്തിമ (ചെയർപേഴ്സൺ), ബിനു കാരോളി (കണ്‍വീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Discussion about this post