നന്തി ബസാർ: നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി നന്തി ശ്രീശൈലം പ്രദേശത്ത് നിർമ്മാണ തൊഴിലാളികൾ താമസിക്കുന്നത്തിന്റെ സമീപ പ്രദേശത്തെ ഏകദേശം 8 ഓളം വീടുകളിലെ കിണറുകൾ മലിനമായിരിക്കുകയാണ്.വ്യത്തിഹീനമായ സെപ്റ്റിക് ടാങ്കുകളും മറ്റു മലിനജലം ഒഴുക്കിവിടുന്നതുമാണ് കിണറുകൾ മലിനമാകുന്നതിന് കാരണമായതെന്ന് നാട്ടുകാർ യു ഡി എഫ് സംഘത്തോട് പറഞ്ഞു. പൊല്യൂഷൻ കൺട്രോൾ റൂമിൻ്റ നിർദ്ദേശം ലഭിച്ച മുറയിൽ അത്യാധുനിക രീതിയിലുള്ള സെപ്റ്റിക് ടാങ്കുകളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും, മലിനമായ കിണറുകൾ കാരണം പരിശോധിച്ച ശേഷം ശുദ്ധീകരിക്കാനും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുമെന്നും ബൈപാസ് നോഡൽ ഓഫീസർ ജനിൻ കുമാർ യു ഡി എഫ് സംഘത്തോട് പറഞ്ഞു. രൂപേഷ് കൂടത്തിൽ, സി കെ അബൂബക്കർ ,പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, സുഹറ ഖാദർ , വീക്കുറ്റി രവി മാസ്റ്റർ,കാളിയേരി മൊയ്തു, ഖാലിദ് ഹാജി, പി വി കെ അഷറഫ്, എ വി ഉസ്ന, കെ വി ഗഫൂർ, റഫീഖ് ഇയ്യത്ത് കുനി, യൂനസ് കൂടത്തിൽ എന്നിവർ യു ഡി എഫ് സംഘത്തിൽ ഉണ്ടായിരുന്നു.
Discussion about this post