നന്തി ബസാർ: ഞായറാഴ്ച ഉച്ചക്ക് ശേഷമുണ്ടായ കനത്ത മഴയിൽ നന്തി മുജാഹിദ് പള്ളിയുടെ അകത്തളം മുതൽ പള്ളി മുഴുവൻ വെള്ളത്താൽ ചുറ്റപ്പെട്ടു.
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നന്തി -ചെങ്ങോട്ട്കാവ് ബൈപാസ് തുടങ്ങുന്നത് ഈ പള്ളിയുടെ അരികിലൂടെയാണ് ഇവിടെ മുമ്പുണ്ടായിരുന്ന വെള്ളമൊഴുകി പോകാനുള്ള ഡ്രൈനേജ് ദേശീയ പാത വികസനത്തിനായി വേണ്ടി അടച്ചതാണ് പള്ളിക്കകത്തേക്ക് വെള്ളം കയറാൻ കാരണമായത്.
പുതിയ ബൈപാസ് റോഡ് ഒന്നര മീറ്ററോളം ഉയരത്തിലാണ് നിർമിക്കുന്നത്. ഇത് താഴ്ന്ന പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
Discussion about this post