നന്തി ബസാർ: ജാമിഅ: ദാറുസ്സലാം അൽ ഇസ്ലാമിയ്യ നന്തിയുടെ ബിരുദ, ബിരുദാനന്തര സന്തതികളുടെ സമഗ്ര ദാരിമീസ് സംഗമം സമാപിച്ചു. ദാരിമീസ് സെൻട്രൽ കൗൺസിൽ നടത്തിയ പരിപാടി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജാമിഅ: പ്രിൻസിപ്പൽ മൗലാനാ മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷത വഹിച്ചു. ഖുർആനിക വിദ്യാഭ്യാസ മേഖലയിൽ പതിറ്റാണ്ടുകളായ് ചെയ്ത് വരുന്ന നേതൃപരമായ സേവനങ്ങൾ മുൻ നിർത്തി ദാരിമീസ് സെൻട്രൽ കൗൺസിൽ ജാമിഅ: ദാറുസ്സലാം ജന.സെക്രട്ടറി എ വി അബ്ദുറഹ്മാൻ മുസ്ല്യാരെ ആദരിച്ചു. എം ടി അബ്ദുല്ല മുസ്ല്യാർ അനുഗ്രഹപ്രഭാഷണവും എ വി അബ്ദുറഹ്മാൻ മുസ്ല്യാർ മുഖ്യപ്രഭാഷണവും നടത്തി. ഇ കെ അബൂബക്കർ മുസ്ല്യാർ പ്രാർത്ഥന നിർവ്വഹിച്ചു.
എം പി മുസ്തഫൽ ഫൈസി , ശുഐബുൽ ഹൈതമി എന്നിവർ വിഷയാവതരണം നടത്തി കണ്ണന്തളി കെ ടി അബ്ദുൽ ജലീൽ ഫൈസി , എം പി തഖിയ്യുദ്ദീൻ ഹൈതമി, അബ്ദുൽ ഗഫൂർ ഹൈതമി നരിപ്പറ്റ, സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ ദാരിമി , സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ദാരിമി , സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ ദാരിമി, നിയാസലി ശിഹാബ് തങ്ങൾ ദാരിമി, അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം , കെ സി അബൂബക്കർ ദാരിമി , കെ കെ മുഹമ്മദ് ദാരിമി അരിയിൽ, അബൂബക്കർ ദാരിമി പുല്ലാര, സുഹൈൽ ഹൈതമി പള്ളിക്കര പ്രസംഗിച്ചു.

Discussion about this post