കൊയിലാണ്ടി: നന്തിയിൽ തേങ്ങക്കൂടയ്ക്ക് തീപിടിച്ചു. നന്തി കടലൂർ കുട്ടമ്പത്ത് ബാബുവിൻ്റെ തേങ്ങ കൂടയ്ക്കാണ് തീപ്പിടിച്ചത്.

മുപ്പതിനായിരത്തോളം തേങ്ങ മൂന്ന് മുറികളിലായി സൂക്ഷിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും കത്തിനശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് ഉച്ചയോടെയാണ് തീപ്പടർന്നത്.

വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോഴും തീ ആളി പടരുകയായിരുന്നു. ഉടൻതന്നെ തീയണച്ചു. കത്താത്ത തേങ്ങ ഉടൻതന്നെ അഗ്നിരക്ഷാസേന പുറത്തേക്ക് മാറ്റി.

അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മജീദ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ഷിജു, വിഷ്ണു, ബബീഷ്, സാനോഫർ, ഹരീഷ്, സനൽ കുമാർ, സജിത്ത്, എന്നിവരും ഹോംഗാർഡ് മാരായ സോമകുമാർ, രാജേഷ് എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Discussion about this post