കൊയിലാണ്ടി: നന്തി – ചെങ്ങോട്ട് കാവ് എൻ എച്ച് ബൈപ്പാസ് യാഥാർഥ്യമാവുന്നതോടെ മരളൂരിലെ, ഏകദേശം 180 ഓളം കുടുംബങ്ങൾക്ക് ഉണ്ടാകുന്ന യാത്രാദുരിതവും വെള്ളക്കെട്ടും പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബൈപ്പാസ് വന്നു കഴിഞ്ഞാൽ ഈ പ്രദേശം റെയിലിനും ബൈപ്പാസിനും ഇടയിലാകും. അതോടെ ഈ പ്രദേശത്തുകാർ തീർത്തും ദുരിതത്തിലാവും. മഴ പെയ്താൽ വെള്ളക്കെട്ടിനും കാരണമാകും. യാത്രാദുരിതം പരിഹരിക്കുവാൻ കൈ കനാലിന് കുറുകെ അണ്ടർ പാസ് നിർമ്മിച്ച് മരളൂർ ക്ഷേത്രം റോഡിലൂടെ മുചുകുന്ന് റോഡിലെത്താം എന്നുള്ളതാണ് ഏക പരിഹാരമാർഗം. എം പി യുടെയോ, എം എൽ എ യുടെയോ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാൽ മാത്രമേ പദ്ധതി സാദ്ധ്യമാകുകയുള്ളൂ. പ്രശ്ന പരിഹാരത്തിനായി പ്രദേശത്ത് ബഹുജന കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. പ്രദേശത്തെ ദുരവസ്ഥ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തി.
ഭാരവാഹികളായി നഗരസഭ കൗൺസിലർ എൻ ടി രാജീവൻ (ചെയർമാൻ), ഉണ്ണികൃഷ്ണൻ മരളൂർ, (കൺവീനർ), പ്രേമൻ നന്മന (വൈസ് ചെയർമാൻ), ഗിരീഷ് പുതുക്കുടി (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post