വടകര: നന്തി ഇരുപതാം മൈല്‍സിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശി മരണപ്പെട്ടു. താഴെഅങ്ങാടി വലിയവളപ്പ് മുല്ലക്കത്ത് വളപ്പില്‍ ഹാരിസാണ് (41) മരിച്ചത്. ഹാരിസ് സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. ഇന്നു രാവിലെയാണ് സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ബൈക്ക് ഓടിച്ച നാദാപുരം റോഡിലെ ഉബൈദിനു സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും ഇന്ന് ചാലിയത്ത് നടക്കുന്ന എസ് കെ എസ് എസ് എഫ് ജില്ലാ കൗണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്. യൂത്ത് ലീഗ് മുന്‍ഭാരവാഹിയും സാമൂഹിക സേവന രംഗത്ത് സജീവ പ്രവര്‍ത്തകനുമായിരുന്ന ഹാരിസ് രക്തദാന കൂട്ടായ്മയുടെ കോര്‍ഡിനേറ്ററുമാണ്. ഉമ്മ: ഖദീജ, ഭാര്യ: റംല.








































Discussion about this post