പയ്യോളി: സ്വതസിദ്ധമായ പുഞ്ചിരിയും നാട്യങ്ങളില്ലാത്ത സംസാരവും കൊണ്ട് പയ്യോളിക്കാരുടെ ഹൃദയത്തെ കീഴടക്കി അട്ടപ്പാടിയിലെ വാനമ്പാടി നഞ്ചിയമ്മ. പാട്ടുപാടിയും കലാകാരന്മാർക്ക് അനുഗ്രഹം നൽകിയും നഞ്ചിയമ്മ നിറഞ്ഞുനിന്നു. നിറഞ്ഞ സദസും കൂടിയായതോടെ അട്ടപ്പാടിയിലെ വാനമ്പാടിക്ക് പയ്യോളി നൽകിയ ആദരവ് ആകർഷകമായി.
പ്രേം നസീർ സുഹൃത് സമിതി പയ്യോളി ചാപ്റ്റർ ഇന്നലെ പയ്യോളിയിലൊരുക്കിയ വനിതാ ദിന ആഘോഷമാണ് അവിസ്മരണീയമായത്. നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് സമാദരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രേം നസീർ വനിതാ കലാരത്ന പുരസ്ക്കാരം നഞ്ചിയമ്മയ്ക്ക് നഗരസഭാധ്യക്ഷൻ സമർപ്പിച്ചു. പ്രസിദ്ധ ഗായിക സീനാ രമേഷ് പൊന്നാടയണിയിച്ചു.
പയ്യോളി ചാപ്റ്റർ പ്രസിഡണ്ട് എസ് ആർ ഖാൻ അദ്ധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച 14 വനിതകൾക്ക് വനിതാ ദിന സ്നേഹോപഹാരങ്ങൾ സമർപ്പിച്ച് ആദരിച്ചു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ ആ മുഖ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷർ, നഗരസഭാംഗങ്ങൾ, കലാ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ, പയ്യോളി ചാപ്റ്റർ ഭാരവാഹികൾ, പ്രസിഡണ്ട് പനച്ചിമൂട് ഷാജഹാൻ, ബാലൻ അമ്പാടി, സുജല ചെത്തിൽ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Discussion about this post