പയ്യോളി: കലയുടെയും സാംസ്‌കാരത്തിൻ്റെയും പരിപോഷണത്തിനായി പയ്യോളി കേന്ദ്രീകരിച്ച് കലാ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ പയ്യോളി മേഖല സമ്മേളനം ആവശ്യപ്പെട്ടു. നന്മ സംസ്ഥാന വൈസ് പ്രസിഡൻ്റ് വിൽസൻ സാമുവൽ ഉദ്ഘാടനം നിർവഹിച്ചു.
വി കെ പാറോൽ നഗറിൽ (പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ) വെച്ച് നടന്ന സമ്മേളനത്തിൽ മേഖലാ പ്രസിഡൻ്റ് ചന്ദ്രൻ കണ്ടോത്ത് അദ്ധ്യക്ഷത വഹിച്ചു. കലാ സാംസ്കാരിക രംഗത്തെ പ്രതിഭകളായ പള്ളിക്കര കരുണാകരൻ, ചന്ദ്രശേഖരൻ തിക്കോടി, കലാമണ്ഡലം സത്യവ്രതൻ, സജി മുരാട്, അശോക് കുമാർ മുരാട്, രവി നമ്പിയേരി എന്നിവരെ
ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ നന്മ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. കെ പി ഗിരീഷ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ ഗിരീഷ് ഇല്ലത്ത് താഴ, മഠത്തിൽ രാജീവൻ എന്നിവർ പ്രസംഗിച്ചു. എസ്
അശോക് കുമാർ മുരാട് സ്വാഗതവും സത്യൻ തിക്കോടി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രശോഭ് മേലടി (പ്രസിഡൻ്റ്), അരുൺ കെ പാറോൽ (സെക്രട്ടറി), ഖജാൻജി ശിവപ്രസാദ് തിക്കോടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post