പയ്യോളി: തുരുത്തി വയലിൽ ഭാസ്ക്കരൻ അനുസ്മരണം ഇന്ന് ഇരിങ്ങലിൽ നടക്കും. നളന്ദ ഗ്രന്ഥാലയം അങ്കണത്തിൽ ഇന്ന് വൈകീട്ട് 6 മണിക്ക് കെ ഭാസ്ക്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിൽ അംഗം കെ ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തും. തുരുത്തി വയലിൽ ഭാസ്ക്കരൻ എൻ്റോവ് മെൻ്റ് വിതരണം കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടറി കെ വി രാജൻ നിർവഹിക്കും.
തുടർന്ന്, കാവ്യാലാപനം, ഏകപാത്ര നാടകം അച്ഛൻ എന്ന അച്ചുതണ്ട് എന്നിവ അരങ്ങേറും .
Discussion about this post