കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തിൽ തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ എട്ടു ദിവസങ്ങളിലായി നടന്നു വന്ന ആറാട്ടുത്സവം സമാപിച്ചു. ഭഗവാൻ്റെ തിടമ്പ് ഗജവീരൻ്റെ അകമ്പടിയോടെ പുറത്തെഴുന്നള്ളിച്ച് കൊല്ലം ചിറയിലെ ആറാട്ടുകടവിൽ കുളിച്ചാറാട്ട് കഴിഞ്ഞ് കലാമണ്ഡലം ശിവദാസ് മാരാരുടെ മേള പ്രമാണത്തിൽ ക്ഷേത്രത്തിൽ പ്രവേശിച്ച് കൊടിയിറക്കിയതോടെ ഉത്സവം സമാപിച്ചു.
Discussion about this post