പയ്യോളി: കിടപ്പു രോഗികളായ പെൻഷൻ ഗുണഭോക്താക്കൾ ഫെബ്രുവരി 15ന് മുമ്പ് മസ്റ്ററിങ്ങ് നടത്തണമെന്ന് പയ്യോളി നഗരസഭ സെക്രട്ടറി അറിയിച്ചു. 2019 ഡിസംബർ 31 ന് മുമ്പ് നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചിട്ടുള്ളവരും മസ്റ്ററിങ്ങ് ചെയ്യാത്തവരുമായ കിടപ്പു രോഗികൾ മസ്റ്ററിങ്ങിന് വേണ്ടിയുള്ള നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ നഗരസഭയിൽ ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ആധാർ കാർഡിൻ്റെ പകർപ്പും സമർപ്പിക്കേണ്ടതാണ്.ഇതിനായുള്ള അപേക്ഷാ ഫോറം നഗരസഭയിൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിക്കുന്നു.
Discussion about this post