പയ്യോളി: നഗരപരിധിയിൽ സ്ഥാപിച്ച ബോർഡുകളും മറ്റും ഉടൻ നീക്കം ചെയ്യുന്നതിന് തീരുമാനിച്ചു. കേരള ഹൈക്കോടതിയുടേയും കേരള റോഡ് സേഫ്റ്റി കമ്മീഷണറുടേയും ഉത്തരവ് നടപ്പിലാക്കുന്നതിനായാണ് തീരുമാനം. ഇതനുസരിച്ച് പയ്യോളി നഗരസഭാ പ്രദേശ ത്തെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച ബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടികൾ, കൊടിമരങ്ങൾ തുടങ്ങിയവ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാൻ ഇന്ന് ചെയർമാൻ വടക്കയിൽ ഷഫീഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.
യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു മഠത്തിൽ നാണു മാസ്റ്റർ, എൻ ടി രാജൻ, ടി കെ ഉമ്മർകുട്ടി, എം കെ ബൈജു , മൂസ മടിയേരി, കെ ശശിധരൻ ,കെ.പി ഗിരീഷ് കുമാർ എന്നിവരും നഗര സഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി എം ഹരിദാസൻ , വി കെ അബ്ദുറഹിമാൻ എന്നിവരും പങ്കെടുത്തു
Discussion about this post