കൊയിലാണ്ടി: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുളള എല്ലാവിധ അനുമതികളോടും കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആനപ്പാറയിലെ നടുവത്തൂര്‍ സ്റ്റോണ്‍ ക്രഷറും ക്വാറിയുമെന്ന് പാര്‍ട്ണര്‍ അബ്ദുള്‍ ലത്തിഫ് (ബാവ) പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചു കയറുകയും സ്ത്രീകളെയും കുട്ടികളെയും അനാവശ്യമായി പോലീസ് കേസുകളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നടപടിയാണ് ചിലരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നു വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിയമം നടപ്പാക്കുവാനെത്തിയ നിയമപാലകരെ പോലും ആക്രമിക്കുന്ന സാഹചര്യമാണ് കീഴരിയൂരില്‍ ഉണ്ടായത്. രണ്ട് വര്‍ഷം മുമ്പ് ക്വാറിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടായപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് 2020 ഡിസംബര്‍ 21ന് പോലീസ് സംരക്ഷണം അനുവദിച്ച് ഉത്തരവ് ലഭിച്ചതാണ്. മിക്ക പത്രദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ക്വാറിക്കെതിരെ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. 2006-ലാണ് ക്വാറി ഇപ്പോഴത്തെ മാനേജ്‌മെന്റിനു കൈമാറിയത്. ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ക്വാറി കൂടാതെ രണ്ട് ക്വാറി കൂടി മുമ്പ് അവിടെ പ്രവര്‍ത്തിച്ചിരുന്നു.പിന്നീട് ഈ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ ക്രഷര്‍ മാനേജ്‌മെന്റ് ആ സ്ഥലം കൂടി വിലക്ക് വാങ്ങിയെങ്കിലും ആ ക്വാറികള്‍ ഒന്നും തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
Discussion about this post