
പേരാമ്പ്ര : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ പതിനേഴ് കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ . 29 കാരനായ ഷെമി മുദ്ദിനെയാണ് അത്തോളി പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് നാട്ടുകാർ തടഞ്ഞ് വിവരം പോലീസിൽ

അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോലീസ് ഇൻസ്പെക്ടർ പി കെ ജിതേഷ് പ്രതിയെ അറസ്റ്റ് ചെയ്തു. മൂന്ന് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും പരസപരം കാണാറുണ്ടായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു.








































Discussion about this post