നടുവണ്ണൂർ: മീഡിയാവൺ നിരോധനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ചാനൽ നിരോധനത്തിനെതിരെ ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ കമ്മിറ്റി നടുവണ്ണൂരിൽ സംഘടിപ്പിച്ച ഐക്യദാർഢ്യസദസ്സ് അഭിപ്രായപ്പെട്ടു. ഐ. ആർ.എം.യു സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഉസ്മാൻ അഞ്ചുകുന്ന് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ അവകാശങ്ങളെ ധ്വംസിക്കുക വഴി പൗരൻമാരുടെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു. മീഡിയാ വണ്ണിന് ഐക്യദാർഢ്യ ഒപ്പു ചാർത്തൽ ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ മാസ്റ്റർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി കെ പ്രിയേഷ് കുമാർ, ജില്ലാ ട്രഷറർ കെ ടി കെ റഷീദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ ആലി, ഏ പി ഷാജി,
അഷ്റഫ് പുതിയപ്പുറം, കെ കെ മാധവൻ, ഇല്ലത്ത് അഹമ്മദ് മാസ്റ്റർ, സഈദ് എലങ്കമൽ, മുഹമ്മദ് മാസ്റ്റർ എലങ്കമൽ, മാധ്യമ പ്രവർത്തകരായ ബാലകൃഷ്ണൻ വിഷ്ണോത്, സാലിം നടുവണ്ണൂർ, എൻ.കെ സലീം, സജീർ വാളൂർ, രഘുനാഥ് പുറ്റാട് സംസാരിച്ചു.
Discussion about this post