കൊച്ചി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്. ഒരു വിവോ ഫോണിലും കംപ്യൂട്ടറിലും മെമ്മറികാര്‍ഡ് ഉപയോഗിച്ചതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇതിനുത്തരവാദി ആരെന്നാണ് കണ്ടെത്തേണ്ടത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനഘട്ടത്തിലേക്കെത്തിയപ്പോള്‍ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ഇതേക്കുറിച്ച് കൂടുതലന്വേഷണം വേണമെന്ന നിലപാടിലേക്ക് ക്രൈംബ്രാഞ്ചും നീങ്ങിയിരിക്കുകയാണ്.മെമ്മറി കാര്‍ഡിട്ട ഫോണില്‍ ടെലിഗ്രാം, വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ സുരക്ഷിതമല്ല എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്ന ഫോണിന്റെ ഉടമസ്ഥനെയും കംപ്യൂട്ടറില്‍ കാര്‍ഡ് ഉപയോഗിച്ചവരെയും കണ്ടെത്തേണ്ടതുണ്ട്. എന്നാലേ ഇതുസംബന്ധിച്ച ദുരൂഹത മാറൂ. മാത്രമല്ല, രണ്ടുതവണ മെമ്മറികാര്‍ഡ് തുറന്നിരിക്കുന്നതും രാത്രിയാണ്.

എട്ട് ജിഗാബൈറ്റ് ശേഷിയുള്ള സാന്‍ഡിസ്‌കിന്റെ മെമ്മറികാര്‍ഡില്‍ എട്ട് വീഡിയോകളാണുള്ളത്. ഇതെല്ലാം നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ്. . മെമ്മറികാര്‍ഡ് മൂന്നുതവണയും ഉപയോഗിച്ചതോടെയാണ് ഹാഷ് വാല്യൂവിന് മാറ്റമുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. അതോടൊപ്പം, പുതിയ ഫോള്‍ഡറുകള്‍ രൂപംകൊള്ളുകയും ചെയ്തിട്ടുണ്ട്.



































Discussion about this post