വടകര: നാദാപുരത്ത് ഭർതൃവീട്ടിൽ ഉറങ്ങാൻ കിടന്ന പ്രവാസിയുടെ ഭാര്യയെ കാണാതായി. നാദാപുരം വളയം കുറുവന്തേരിയിലാണ് സംഭവം. കൊല്ലം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയെയാണ് കാണാതായത്. രണ്ട് ദിവസത്തിന് ശേഷം യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായി.
കൊല്ലം കൊട്ടിയം സ്വദേശിക്കൊപ്പം കഴിയാനാണ് താത്പര്യമെന്നും ഭർത്താവിനെ വേണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. കൊല്ലത്തുനിന്നുള്ള അഭിഭാഷകനായ കൊട്ടിയം സ്വദേശിയുടെ ബന്ധുവിനൊപ്പമാണ് യുവതി സ്റ്റേഷനിലെത്തിയത്.
മൂന്നര വർഷം മുൻപായിരുന്നു യുവതിയുടെ വിവാഹം. വിദേശത്തുള്ള ബന്ധുക്കൾ വഴിയാണ് വിവാഹം ഉറപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ കാണാതായത്. താലി അഴിച്ചുവച്ച്, രണ്ട് ജോടി വസ്ത്രങ്ങളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമെടുത്താണ് യുവതി പോയത്.
Discussion about this post