വടകര: ഇന്നലെ രാത്രി നാദാപുരത്ത് വൈദ്യുതി ഷോക്കേറ്റ് മരിച്ച നവാസിന്റെ മൃതദേഹം ഇന്ന് വൈകിട്ട് സ്വദേശമായ പട്ടാമ്പിയിലേക്ക് കൊണ്ടുപോകും.
പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ നവാസ് (33) ആണ് ഷോക്കേറ്റ് മരിച്ചത്.
പുളിക്കൂൽ റോഡിലെ വാടകവീടിന്റ കുളിമുറിയിൽ തകരാറിലായ ബൾബ് ഹോൾഡർ നന്നാക്കുന്നതിനിടെയാണ് അപകടം. രാത്രി ഒൻപതരയോടെയാണ് സംഭവം.
ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു തുടർന്ന് ഇവിടെ നിന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാദാപുരം പഴയ എസ് ബി ഐ ബാങ്ക് പരിസരത്തെ ഹോൾ സെയിൽ ആക്രി കച്ചവടം നടത്തി വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Discussion about this post