തിക്കോടി : മീത്തലെ പള്ളി കമ്മിറ്റിയുടെ കീഴിലുള്ള ഹിദായത്തുസ്സിബിയാൻ മദ്രസ്സയിൽ നടക്കുന്ന നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി മദ്രസ്സ അങ്കണത്തിൽ സമസ്തയുടെ പതാക ഉയർത്തി. മീത്തലെ പള്ളി മഹല്ല് കമ്മിറ്റി സെക്രട്ടറി കെ ഖാദർ ഹാജിയാണു പതാക ഉയർത്തൽ കർമ്മം നിർവ്വഹിച്ചത്. ഒക്ടോബർ 9 ന് മദ്രസയിൽ വെച്ച് നടക്കുന്ന നബിദിനാഘോഷ പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടന്ന് വരികയാണെന്ന് സെക്രട്ടറി കെ ഖാദർ ഹാജി അറിയിച്ചു.
Discussion about this post