മലപ്പുറം നിയമവിരുദ്ധമായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവരും ചെവിപൊട്ടുന്ന ശബ്ദം ഉണ്ടാക്കുന്നവരും കരുതിയിരിക്കുക. മോട്ടോര്‍വാഹനവകുപ്പ് നിങ്ങളുടെ പിറകേയുണ്ട്. മലപ്പുറം ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. ഒ. പ്രമോദ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് മോട്ടോര്‍വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം വ്യാപകമായ പരിശോധനയ്ക്കിറങ്ങിയത്. സൈലന്‍സറില്‍ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കല്‍, വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തല്‍, മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുംവിധം വാഹനമോടിക്കല്‍ തുടങ്ങിയവയാണ് പിടികൂടുന്നത്.
മലപ്പുറത്തുവെച്ച് നടത്തിയ ‘വാഹനീയം’ പരിപാടിയില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് കിട്ടിയ പരാതികളധികവും അമിതശബ്ദത്തെ സംബന്ധിച്ചുള്ളവയായിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
Discussion about this post