കൊയിലാണ്ടി: വൻമുഖം -കടലൂർ മത്സ്യ ഗ്രാമത്തിലെ, മത്സ്യ ബന്ധനത്തിനിടെ അപകടത്തിൽ മരിച്ച മുത്തായം കോളനിയിലെ ഇബ്രാഹിമിന്റെ മകൻ ശിഹാബിൻ്റെ കുടുംബത്തെ കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല സന്ദർശിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അടിയന്തര സാമ്പത്തിക സഹായം കൈമാറിയ എം എൽ എ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ, വാർഡ് മെമ്പർ മോഹനൻ, മത്സ്യ ബോർഡ് മേഖല എക്സിക്യൂട്ടീവ് ബി കെ സുധീർകിഷൻ, ഫിഷറീസ് വകുപ്പ് സൂപ്രണ്ട് സി ആദർശ്, ഫിഷറീസ് ഓഫീസർമാരായ ജിജി, ജയപ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Discussion about this post