പേരാമ്പ്ര: ബീഫ് വില്പന നടത്തിയ വ്യാപാര സ്ഥാപനത്തിൽ അക്രമം നടത്തിയ സംഘ് പരിവാർ പേരാമ്പ്രയിൽ കലാപത്തിന് കോപ്പ് കൂട്ടുക ആണെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി പി എ അസീസ് അഭിപ്രായപ്പെട്ടു. പ്രതികളെ ഉടൻ പിടികൂടി അടിയന്തരമായി നടപടികൾ സ്വീകരിക്കാൻ സർക്കാരും പൊലിസും തയ്യാറാകണമെന്നും വർഗീയ ശക്തികളെ ഒറ്റപ്പെടുത്താൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹലാൽ ബീഫ് വില്ക്കുന്നു എന്ന് പറഞ്ഞ് പേരാമ്പ്രയിലെ
സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ സംഘ് പരിവാർ നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യ വ്യാപകമായി വർഗീയ അജണ്ട നടപ്പിലാക്കുന്ന ആർ എസ് എസ് പേരാമ്പ്രയിലും സമാധാനം കെടുത്താൻ ശ്രമിക്കുകയാണെന്നും
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
യോഗത്തിൽ ആർ കെ മുനീർ, ടി കെ എ ലത്തീഫ്, എം കെ സി കുട്ട്യാലി, പി ടി അഷ്റഫ്, പുതുക്കുടി അബ്ദു റഹ്മാൻ, കെ പി റസാഖ്, കോറോത്ത് റഷീദ് പ്രസംഗിച്ചു.
പ്രകടനത്തിന് പി സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, ആർ കെ മുഹമ്മദ്, കെ സി മുഹമ്മദ്, ടി കെ നഹാസ്, കെ കെ റഫീഖ്, സത്താർ കീഴരിയൂർ, സി കെ ഹാഫിസ്, അമീർ വല്ലാറ്റ, പി സക്കീർ, അജ്നാസ് കാരയിൽ, ഫൈസൽ ചാവട്ട്, എം കെ ഫസലുറഹ്മാൻ, റഷീദ് കല്ലോത്ത് എന്നിവർ നേതൃത്വം നൽകി.
Discussion about this post