പയ്യോളി: മുനിസിപ്പൽ യൂത്ത്ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം എസ് വി അബ്ദുള്ള സാഹിബ്, എൻ കെ മഹമൂദ് ഹാജി സാഹിബ് എന്നിവരുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച ദ്വിദിന ഡിവിഷൻ തല ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. 28 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഫൈനൽ മത്സരങ്ങൾ നടന്നപ്പോൾ പതിമൂന്നാം ഡിവിഷൻ ബി ഗ്രൂപ്പ് വിന്നേഴ്സ് ട്രോഫിയും, എ ഗ്രൂപ്പ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.
നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ, എസ് കെ സമീർ സമ്മാന വിതരണം നടത്തി. സി പി സദഖത്തുള്ള, ഹമീദ് മൂരാട്, ബി എം ഷാഫി, ഗഫൂർ പാറക്കണ്ടി, കെ പി സി റഹ്‌മാൻ, മുജീബ് ബുറൂജ് തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു. സമാപന സമ്മേളനത്തിൽ നഗരസഭാംഗം എ സി സുനൈദ് ,കെ സി സിദീഖ്, സവാദ് വയരോളി, മൻസൂർ മൂരാട്, എ ടി ഹർഷാദ് പ്രസംഗിച്ചു. എ വി സക്കരിയ സ്വാഗതവും പി കെ സുഫാദ് നന്ദിയും പറഞ്ഞു.
Discussion about this post