
കൊയിലാണ്ടി: ഇടത് ദുർഭരണത്തിനെതിരെ കൊയിലാണ്ടി നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ കുറ്റവിചാരണ യാത്ര ചേമഞ്ചേരിയിലെ കണ്ണങ്കടവിൽ ടി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
ഇടത് ദുർഭരണത്തിനെതിരെ ജനുവരി 18 ന് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് നടത്തുന്ന സേവ് കേരള മാർച്ചിന്റെ പ്രചരണാർത്ഥമാണ് കുറ്റവിചാരണയാത്ര എന്ന പേരിൽ വാഹനജാഥ സംഘടിപ്പിച്ചത്.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ സമദ് പൂക്കാട്, റഷീദ് വെങ്ങളം, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം പി ഷാജഹാൻ,
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് അനസ് കാപ്പാട്, എം പി മൊയ്തീൻ കോയ, എ അസീസ് മാസ്റ്റർ, ആലിക്കോയ,
ഖത്തർ കെ എം സി സി ജില്ലാ വൈസ് പ്രസിഡൻ്റ് നബീൽ നന്തി, കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് റഫീഖ് ഇയ്യത്ത് കുനി, ഇമ്പിച്ചി അഹമ്മദ്, റസീന ഷാഫി പ്രസംഗിച്ചു.

ചേമഞ്ചേരി കണ്ണങ്കടവിൽ നിന്ന് ആരംഭിച്ച വാഹനജാഥ വൈകീട്ട് പയ്യോളിയിൽ സമാപിച്ചു.
കെ കെ റിയാസ് ജാഥാ ക്യാപ്റ്റനും, ഫാസിൽ നടേരി വൈസ് ക്യാപ്റ്റനും ഷഫീഖ് കാരേക്കാട് ഡയരക്ടറും,
പൈലറ്റ് – സമദ് നടേരി പൈലറ്റും,
കോർഡിനേറ്റർമാർ
എ സി സുനൈദ്, പി കെ മുഹമ്മദലി, കെ സി സിദ്ധിഖ് എന്നിവർ കോ-ഓർഡിനേറ്റർമാരുമായിരുന്നു.

Discussion about this post