മേപ്പയ്യൂർ: ‘മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂട വേട്ട അവസാനിപ്പിക്കുക’ മുദ്രാവാക്യം ഉയർത്തി മനുഷ്യാവകാശ പ്രവർത്തകരേയും മാധ്യമ പ്രവർത്തകരേയും അകാരണമായി വേട്ടയാടുന്ന ഭരണകൂട നയത്തിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ജനറൽ സെക്രട്ടറി ടി കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ പ്രവർത്തകരായ ടിസ്ത സെതൽവാദ്, ആർ വി ശ്രീകുമാർ, ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ എന്നിവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചതിൻ്റെ ഭാഗമായിട്ടാണ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം എം അഷറഫ്, വനിതാ ലീഗ് മണ്ഡലം ജന. സെക്രട്ടറി ഷർമിന കോമത്ത്, എം കെ ഫസലുറഹ്മാൻ, അൻവർ കന്നങ്ങാത്ത് പ്രസംഗിച്ചു.

പ്രതിഷേധ സായാഹ്നത്തിന്,കെ.പി കുഞ്ഞബ്ദുള്ള, ഇസ്മായിൽ കീഴ്പോട്ട്, ഐ ടി അബ്ദുസ്സലാം, മുജീബ് കോമത്ത്, കെ ലബീബ് അഷറഫ്, പി കെ അബ്ദുള്ള, കീഴ്പോട്ട് മൊയ്തി,പി.പി.സി മൊയ്തി, കെ പി ഇബ്രാഹിം, ഫൈസൽ ചാവട്ട്, ഇബ്രാഹിം വടക്കുമ്പാട്ട്, ടി കെ അബ്ദുറഹിമാൻ, അമ്മത് കീഴ്പോട്ട്, ടി കെ ഷരീഫ്, പി ടി ഷാഫി നേതൃത്വം നൽകി.







































Discussion about this post