പയ്യോളി: മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടുന്ന ഭരണകൂട ഭീകരതക്കെതിരെ പയ്യോളി നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് കെ കെ റിയാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ലീഗ് പ്രസിഡൻ്റ് സി പി സദഖത്തുള്ള അധ്യക്ഷത വഹിച്ചു.

മഠത്തിൽ അബ്ദു റഹിമാൻ, എസ് കെ സമീർ, പി വി അഹമ്മദ്, ബഷീർ മേലടി പ്രസംഗിച്ചു. പി എം റിയാസ് സ്വാഗതവും എ സി അസീസ് ഹാജി നന്ദിയും പറഞ്ഞു.


Discussion about this post