കൊയിലാണ്ടി: മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂട വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. മോദി സർക്കാറിനുനേരെ ശബ്ദിക്കുന്നവരെയും എഴുതുന്നവരെയും തുറങ്കലിലടക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന മനുഷ്യാവകാശ പ്രവർത്തർക്ക് മുഴുവൻ പിന്തുണയും നൽകുമെന്നും അദ്ധേഹം പറഞ്ഞു.

മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ എം നജീബ് അദ്ധ്യക്ഷത വഹിച്ചു. സമദ് നടേരി, പി പി ഫാസിൽ, ഹാദിഖ് ജസാർ, എ.കുഞ്ഞഹമ്മദ്, ടി കെ റഫീഖ്, ടി വി ഇസ്മയിൽ, ടി കെ ഇബ്രാഹിം, വി വി നൗഫൽ പ്രസംഗിച്ചു.
എ അസീസ് സ്വാഗതവും എൻ കെ അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.

Discussion about this post