മേപ്പയ്യൂർ: മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃ സംഗമവും എന്റെ പാർട്ടിക്ക് എന്റെ ഹദിയ ഫണ്ട് ഉദ്ഘാടനവും നടത്തി. കെ പി ഇബ്രാഹിമിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി മണ്ഡലം പ്രസിഡണ്ട് ആർ കെ മുനീർ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ടി കെ എ ലത്തീഫ്, മുനീർ കുളങ്ങര, കെ എം കുഞ്ഞമ്മദ് മദനി, കെ എം എ അസീസ്, ഇസ്മായിൽ കീഴ്പ്പോട്ട്, മുജീബ് കോമത്ത്, എം കെ ഫസലുറഹ്മാൻ, കെ കെ മൊയ്തീൻ, പി പി സി മൊയ്തി,പി.കെ അബ്ദുള്ള, ടി കെ അബ്ദുറഹിമാൻ, കെ കെ അബ്ദുൽജലീൽ, പി ടി അബ്ദുളള, ഫൈസൽ ചാവട്ട്, ടി എൻ അമ്മദ്, പി അസൈനാർ, വടക്കുമ്പാട്ട് ഇബ്രാഹിം പ്രസംഗിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി എം എം അഷറഫ് സ്വാഗതവും കെ പി കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.

Discussion about this post