കൊയിലാണ്ടി : നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ വസ്തുക്കളുടെയും വില വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണ നടത്തി. വില വർദ്ധനവ് പിടിച്ചു നിർത്താൻ ഒന്നും ചെയ്യാൻ കഴിയാത്ത ഇടതു സർക്കാർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു
കൊണ്ട് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി പി ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ എം നജീബ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി അഷറഫ്, കെ.എസ് ടി യു ജില്ലാ സെക്രട്ടറി അൻവർ ഇയ്യഞ്ചേരി, എ അസീസ്, വി എം ബഷീർ, ടി വി ഇസ്മയിൽ, ടി കെ ഇബ്രാഹിം, വി വി
ഫക്രുദ്ധീൻ, റാഫി മാടാക്കര, സി കെ മുഹമ്മദലി, പി പി യൂസഫ്, അബ്ദുറഹ്മാൻ ബസ്ക്രാൻ, സലാം നടേരി, എൻ എൻ സലീം, പി അഷറഫ്, ജെ വി അബൂബക്കർ പ്രസംഗിച്ചു. സെക്രട്ടറി എം അഷറഫ് സ്വാഗതവും വി വി നൗഫൽ നന്ദിയും പറഞ്ഞു.
Discussion about this post